മുംബൈ : നാലുമാസം പ്രായമുള്ള കുട്ടി നേരിട്ടത് ആറ് ഹൃദയാഘാതം. വിദിഷ എന്ന നാലുമാസം പ്രായമുള്ള കുഞ്ഞാണ് നാലുമാസത്തിനിടെ ആറ് ഹൃദയാഘാതങ്ങളെ നേരിട്ടത്. ഹൃദയാഘാതത്തോടെ ജനിച്ച കുഞ്ഞ് പിറന്ന അന്നുമുതല്‍ ആശുപത്രിയിലാണ്. കല്യാണ്‍ സ്വദേശികളായ വിശാഖയുടെയും വിനോദിന്റെയും മകളാണ് വിദിഷ. അത്ഭുതകരമാണ് വിദിഷയുടെ ജനനം മുതല്‍ സംഭവിച്ചത്.
ഹൃദയാഘാതത്തോടെ ജനനം. ഡോക്ടര്‍മാരെ അമ്പരപ്പിച്ച് അഞ്ച് തവണകൂടി ഹൃദയാഘാതമുണ്ടായി. വിനോദിന്റെ കൈയിലുണ്ടായിരുന്നത് ആകെ 25000 രൂപമാത്രം. മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിജീവനക്കാരും മനസ്സറിഞ്ഞ് സഹായിച്ചതോടെ പിരിഞ്ഞ് കിട്ടിയത് അഞ്ച് ലക്ഷംരൂപ. ഇതോടെ ഡോക്ടര്‍മാര്‍ വിദിഷയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്തി. 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വിദിഷയുടെ ജീവന്‍ രക്ഷിച്ചു. രണ്ടാഴ്ചയ്ക്കുള്ള വിദിഷയ്ക്ക് വീട്ടിലേക്ക് പോകാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനിച്ച് 45 ദിവസമായപ്പോള്‍ അബോധാവസ്ഥയിലേക്ക് വീണ കുഞ്ഞിനെയാണ് ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നത്. ഹൃദയത്തിന്റെ ഘടനയിലുണ്ടായ തകരാറായിരുന്നു തുടര്‍ച്ചയായ ആഘാതത്തിന് കാരണമായത്.
Post Your Comments