വത്തിക്കാന്‍: അമേരിക്കന്‍ സൈന്യത്തിന്റെ ‘ബോംബുകളുടെ അമ്മ’ എന്ന വാക്പ്രയോഗത്തില്‍ ക്ഷുഭിതനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പേരുകേട്ടപ്പോള്‍ ഞാന്‍ ലജ്ജിച്ചുപോയെന്ന് മാര്‍പ്പാപ്പ പറഞ്ഞു. അമ്മ ജീവന് നല്‍കുകയാണ് ചെയ്യുന്നത്.
എന്നാല്‍ നമ്മള് ബോംബിനെ അമ്മയെന്ന് വിളിക്കുന്നു. എന്താണിവിടെ സംഭവിക്കുന്നതെന്നും മാര്‍പ്പാപ്പ ചോദിച്ചു. വത്തിക്കാനില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ പ്രതികരണം.
Post Your Comments