മുട്ട് വേദന മാറാൻ എനിക്ക് കുറച്ച് ടെക്കീല മദ്യം വേണമെന്ന് പോപ്പ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മെക്സിക്കൻ പുരോഹിതരോടും സെമിനാരിയന്മാരോടും സംവദിക്കുന്നതിനിടെയാണ് പോപ്പിന്റെ രസകരമായ മറുപടി.
‘മുട്ട് വേദന എങ്ങനെയുണ്ട്’ എന്ന പുരോഹിതരുടെ ചോദ്യത്തിനാണ് തമാശ കലർത്തി പോപ്പ് മറുപടി പറഞ്ഞത്. ‘വീൽചെയറും ചൂരൽകസേരയും ഫിസിയോതെറാപ്പിയുമെല്ലാമാണ് എന്റെ മുട്ട് വേദനക്ക് ഡോക്റ്റർമാർ നിർദ്ദേശിക്കുന്നത്, എന്നാൽ എനിക്ക് എന്റെ മുട്ടിന് എന്താണ് വേണ്ടതെന്ന് അറിയാമോ, കുറച്ച് ടെക്കീല’ എന്നായിരുന്നു പോപ്പിന്റെ വാക്കുകൾ. ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.
read also: ഫ്രിഡ്‌ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നത് തടയാൻ ഇങ്ങനെ ചെയ്താൽ മതി
മെക്സിക്കോയുടെ ദേശീയ പാനീയമായി കണക്കാക്കപ്പെടുന്ന വളരെ വീര്യമുള്ള മദ്യമാണ് ടെക്കീല. 85-കാരനായ ഫ്രാൻസിസ് മാർപാപ്പ കാൽമുട്ടിന് പ്രശ്‌നത്തെത്തുടർന്ന് ജൂണിൽ ലെബനനിലേക്കുള്ള ഔദ്യോഗിക ദ്വിദിന സന്ദർശനം റദ്ദാക്കിയിരുന്നു.
Post Your Comments