ലുധിയാന: അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ പ്രാദേശിക നേതാവായ മോഹന്‍ സിംഗാണ് അറസ്റ്റിലായത്. ഒരു ഗായികയുടെ ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴിയും പോണ് വെബ്സൈറ്റിലൂടെയും പ്രചരിപ്പിച്ചുവെന്നാണ് കേസ്.
രാഷ്ട്രീയ നേതാവ് കൂടിയാണ് യുവതി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സനെവാള് മണ്ഡലത്തിലെ ഈ വനിതാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സജീവ പ്രചാരകന് കൂടിയായിരുന്നു മോഹന്‍ സിംഗ്. ഐ.ടി ആക്ടിലെ 66ഇ, 67, 67എ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354സി, 500, 501, വനിതകളുടെ അന്തസ്സിനെതിരെ പ്രവര്‍ത്തിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഗായിക ലുധിയാന എന്ന യുവതിയാണ് പരാതി നല്‍കിയത്. തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും അത് തനിക്ക് മാനക്കേടുണ്ടാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments