മംഗളൂരു : വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ മോഹിച്ച് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ ക്ഷേത്രപൂജാരിയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ബല്‍ത്തങ്ങടിക്കടുത്ത് മലവിന്തഗെ സ്വദേശി മല്‍ദാങ്കെ വീട്ടില്‍ സുരേഷ് നായിക്കിനെ (30) കൊലപ്പെടുത്തിയ കേസിലാണ് നവര ധര്‍മഗുഡി ആദിശക്തി മഹാമയി ക്ഷേത്രപൂജാരി ആനന്ദ നായിക്കും (35) അഞ്ച് സുഹൃത്തുക്കളും പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. നവര ധര്‍മഗുഡിയിലുള്ള പെണ്‍കുട്ടിയുമായി സുരേഷ് നായിക്കിന്റെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയില്‍ മോഹമുണ്ടായ ആനന്ദനായിക്കിന് വിവാഹം നടക്കരുതെന്നായിരുന്നു താത്പര്യം. ഇതിനായി സുരേഷിനെ ആനന്ദും കൂട്ടുകാരും ചേര്‍ന്ന് ഉജിരെയിലേക്ക് വിളിച്ചു വരുത്തി. സര്‍ക്കാര്‍ പദ്ധതിയായ ഗംഗാകല്യാണ അുസരിച്ച് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞതാണ് വിളിച്ചു വരുത്തിയത്. ആനന്ദ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാനാണ് ആഗ്രഹിച്ചിരുന്നതെ്‌ന് ചോദ്യം ചെയ്യലില്‍ ആനന്ദ് പറഞ്ഞു.
വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആനന്ദ് ആവശ്യപ്പെട്ടെങ്കിലും സുരേഷ് തയ്യാറായില്ല, തുടര്‍ന്ന് സുരേഷിനെ സംഘം കാറില്‍ കയറ്റി കൊണ്ടു പോയി ധര്‍മസ്ഥലയ്ക്കടുത്ത് പത്രാമിയിലെത്തിച്ചു. വിജനമായ സ്ഥലത്ത് വെച്ച് കഴുത്ത് ഞെരിച്ച് കൊന്നശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അടുത്ത ദിവസം തന്നെ കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments