തിരുവനന്തപുരം: പോലീസിന്റെ ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനത്തോട് മോശമായി പെരുമാറരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്നും വീഴ്ച വരുത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല എന്ന സന്ദേശമാണ് സര്‍ക്കാരിന് നല്കാനുള്ളതെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍ഡിഎഫ് ഭരണകാലത്ത് നടക്കാന്‍ പാടില്ലാത്തത് ചിലത് സംഭവിച്ചെന്നും എല്‍ഡിഎഫ് നയം ചില പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം അറിയിച്ചു. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments