പാലക്കാട്: ആനയുടെ കല്ലേറിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പാപ്പാൻ മരണമടഞ്ഞു.കോട്ടയം ഞീഴൂർ പല്ലാറ്റുതടത്തിൽ ഗോപാലന്റെ മകൻ ബാബുവാണ് (47) ഗുരുതരമായ പരിക്കേറ്റു മരണമടഞ്ഞത്. ഏപ്രിൽ 21ന് വൈകുന്നേരം ഏഴിന് ഇത്തിക്കര അയ്യപ്പൻ എന്ന ആന കുളിപ്പിക്കുന്നതിനിടെ വികൃതികാട്ടി ഓടുകയായിരുന്നു.
ആലത്തൂർ അത്തിപ്പൊറ്റ മാങ്ങോട്ടുഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്നതായിരുന്നു ആനയെ.തുടർന്ന് ഊട്ടുപുരയ്ക്കടുത്തു ആന നിലയുറപ്പിക്കുകയും പാപ്പാന്മാർ ആനയെ തളയ്ക്കുകയുമായിരുന്നു. ഇതിനിടെയാണ് വികൃതി കാട്ടി ആന ഒന്നാം പാപ്പാനായ ബാബുവിനു നേർക്ക് കല്ലെറിഞ്ഞത്.
Post Your Comments