തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഉടന്‍ തന്നെ ഡിജിപി സ്ഥാനത്തേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പിണറായി പറഞ്ഞു.
കോടതി വിധിയനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ എടുക്കുക. വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് ലഭിച്ചപ്പോള്‍ മുതല്‍ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments