KeralaLatest NewsNews

സാംസ്കാരിക കേരളത്തിന്റെ മുഖമുദ്രയായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം

 

തൃശൂർ: തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ടു ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം നടക്കും. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.

തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണ്  അരങ്ങേറുന്നത്.

കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുകയാണ് . ഈ നിലപാടിൽ പാറമേക്കാവ് പ്രതിഷേധിച്ചു.എന്നാൽ നിയമവിധേയമായ വെടിക്കെട്ട് മുടക്കം കൂടാതെ നടക്കുമെന്ന് കലക്ടർ അറിയിച്ചു.പൂരം വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി കേരളത്തില്‍ വന്ന് തെളിവെടുപ്പും ചര്‍ച്ചകളും നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെ് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button