ന്യൂഡൽഹി : സുഖ്മയിൽ നക്സലൈറ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പൂർണ ചെലവ് ഏറ്റെടുക്കുമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ വ്യക്തമാക്കി.കുട്ടികളെ ഗൗതം ഗംഭീർ ഫൗണ്ടേഷൻ ആണ് ഏറ്റെടുക്കുന്നത്. മക്കളുടെ എല്ലാ ചെലവും ഫൗണ്ടേഷൻ ഏറ്റെടുക്കും. ടിവിയിൽ സൈനികരുടെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ അവരുടെ മുഖം തന്നെ അതീവ ദുഃഖിതനാക്കിയെന്ന് ഗംഭീർ പറഞ്ഞു.
ആക്രമണത്തെ ഗൗതം ഗംഭീർ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. സുഖ്മ സംഭവത്തിന് പ്രതികാരം ചെയ്യണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ആക്രമണത്തിന് ശേഷം നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഗൗതം ഗംഭീർ ക്യാപ്റ്റനായ കൊൽക്കത്ത ടീം കയ്യിൽ കറുത്ത ബാൻഡ് ചുറ്റിയാണ് കളിക്കാനിറങ്ങിയത്. ഗൗതം ഗംഭീറിന്റെ ഈ നടപടിയെ സോഷ്യൽ മീഡിയ കയ്യടിയോടെയാണ് എതിരേറ്റത്.
Post Your Comments