മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ ക്ഷമ ചോദിച്ച് രംഗത്ത്.
താങ്കളെ ‘ഛോട്ടാ ഭീം’ എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നുമാണ് കെആര്‍കെയുടെ പുതിയ ട്വീറ്റ്. നിങ്ങള്‍ മലയാളസിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന് എനിക്ക് അറിയാമെന്ന് കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു.
അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ ബോളിവുഡിലെ നിരവധി പ്രമുഖര്‍ക്കെതിരായ അപഹസിക്കുന്ന ട്വീറ്റുകള്‍ വഴി നേരത്തേ ‘കുപ്രസിദ്ധന്‍ ആണ് കമാല്‍ ആര്‍.ഖാന്‍. പക്ഷേ മലയാളികളില്‍ പലരും ഇങ്ങനെയൊരു പേര് കേട്ടത് മോഹന്‍ലാലിനെ അപഹസിക്കുന്ന ട്വീറ്റുകള്‍ക്ക് ശേഷമാണ്.
കാഴ്ചയില്‍ ‘ഛോട്ടാ ഭീമി’നെപ്പോലെയാണ് മോഹന്‍ലാലെന്നും എങ്ങനെ അദ്ദേഹത്തിന് മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കാനാവുമെന്നുമായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്. നിര്‍മ്മാതാവിന്റെ പണം വെറുതെ പാഴാക്കണമോ എന്നും കെആര്‍കെ ചോദിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് ഏറെ പ്രിയമുള്ള പ്രമുഖരെക്കുറിച്ചുള്ള ഇത്തരം ‘അഭിപ്രായപ്രകടനങ്ങള്‍’ക്കെതിരേ വന്‍പ്രതിഷേധം നടത്താറുള്ള മലയാളികള്‍ കെആര്‍കെയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടുപിടിച്ചെത്തി ‘പൊങ്കാലയിടല്‍’ തുടങ്ങിയെങ്കിലും നിലപാട് മാറ്റാതെ മോഹന്‍ലാലിനെതിരേ കൂടുതല്‍ പരിഹാസം ചൊരിയുകയായിരുന്നു പിന്നീട് കെആര്‍കെ.
മലയാളികള്‍ തന്നെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും താന്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ടിട്ടുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളില്‍ അദ്ദേഹം ഒരു ജോക്കറിനെപ്പോലെയുണ്ടായിരുന്നുവെന്ന പ്രസ്താവനയുമായി കെആര്‍കെ വീണ്ടുമെത്തി. ഒടുവില്‍ മോഹന്‍ലാലിനെ ‘ഛോട്ടാ ഭീം’ എന്ന് വിളിച്ച ആദ്യത്തെ വിവാദ ട്വീറ്റിന് നാല് ദിവസങ്ങള്‍ക്ക് ശേഷം മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കമാല്‍ റഷീദ് ഖാന്‍.
Post Your Comments