കോട്ടയം: സിപിഎം ജനറല്‍ സൈക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്തുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിടിയുടെ പിന്തുണ. യെച്ചൂരിയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് ബല്‍റാം കുറിക്കുന്നു.
തലയ്ക്കകത്ത് അത്യാവശ്യം ആള്‍ത്താമസമുള്ള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയിലെത്തിക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും വിടി ബല്‍റാം പറയുന്നു. എന്നാല്‍, ഈ താത്പര്യം സ്വന്തം കാര്യത്തില്‍ മാത്രം പോരെന്നും വിടി വിമര്‍ശിക്കുന്നു.
പിണറായി വിജയന് കെജ്രിവാളിന്റെയൊക്കെ പിന്നാലെപോയി കോണ്‍ഗ്രസില്ലാത്ത ബിജെപി വിരുദ്ധസംഖ്യത്തെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍, സീതാറാം യെച്ചൂരി സ്വന്തം രാജ്യസഭാ സീറ്റ് ഉറപ്പിക്കുന്നതിനായി കോണ്‍ഗ്രസിന്റെ പിന്തുണ തേടുകയാണെന്നും വിടി ബല്‍റാം പറയുന്നു. ബല്‍റാമിന്റെ ഫേസ്ബുക്ക് പൂര്‍ണ്ണരൂപം വായിക്കാം.
Post Your Comments