KeralaLatest NewsNews

തൊഴിലാളി ക്യാമ്പിൽ കൂലി തർക്കം: ഇതര സംസ്ഥാന തൊഴിലാളി അടിയേറ്റ് മരിച്ചു

നെടുമ്പാശ്ശേരി: ശമ്പളം നൽകാത്തതിനെ ചൊല്ലി ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഉണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി അശോകാണ് (36) മരിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ കീഴിലുളള ഗോൾഫ് കോഴ്സിൽ കരാർ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലായിരുന്നു നെടുമ്പാശേരിയിലെ ക്യാമ്പിൽ ഏറ്റുമുട്ടിയത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. തൊഴിലാളികളെ കൊണ്ടുവരുന്ന മുർഷിദാബാദ് സ്വദേശി ദേനുദാസ് (37) രണ്ടു മാസമായി തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ല. ശമ്പളം ആവശ്യപ്പെട്ട് അശോക് ദേനുദാസിനെ മർദിച്ചു. പ്രകോപിതനായ ദേനുദാസ് ഇരുമ്പുദണ്ഡ് എടുത്ത് അശോകനെ അടിക്കുകയായിരുന്നു. ചോരവാർന്ന് അശോക് അൽപ്പസമയത്തിനുള്ളിൽ മരിച്ചു. ദേനുദാസിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button