ന്യൂഡല്‍ഹി: 9000 കോടിലധികം രൂപ വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട പ്രമുഖ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്.
അന്യരാജ്യത്തുനിന്നു വന്ന കുറ്റവാളിയെ ആ ഗവണ്മെന്റിന് തിരിയെ ഏല്പിച്ചുകൊടുക്കല് (എക്സ്ട്രാഡിഷന്‍) അനുസരിച്ച് മല്യയ്ക്കായി ഇന്ത്യ സമര്‍പ്പിച്ച അപേക്ഷ ബ്രിട്ടീഷ് ഗവണ്മെന്റ് അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മല്യക്ക് അറസ്റ്റ് വാറണ്ട് ഇറക്കുന്നതും യുകെ കോടതിയുടെ പരിഗണനയിലുണ്ട്. മല്യയുടെ അറസ്റ്റ് വാറണ്ട് പരിഗണിക്കുന്നത് ജില്ലാ കോടതിയിലേക്ക് ബ്രിട്ടന് മാറ്റിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്ലേ പറഞ്ഞു.
ബ്രിട്ടണില്‍ നിന്ന് മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് സര്‍ക്കാര്‍, സ്റ്റേറ്റ് സെക്രട്ടറിയുടെ പരിശോധനക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുള്ള ബ്രിട്ടന്റെ നീക്കം. നേരത്തെ, മല്യയെ നാടുകടത്താനാവില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതില്‍ നിന്ന് ഭിന്നമായി ഇന്ത്യയ്ക്ക് അനുകൂല നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന് തുക 17 ബാങ്കുകളില്‍ നിന്ന് വിജയ് മല്യ വായ്പ എടുത്തത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തില്‍ കൂപ്പുകുത്തി പൂട്ടിപ്പോയതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. വായ്പതുക തിരിച്ചുപിടിക്കാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് മുങ്ങുകയായിരുന്നു.
Post Your Comments