തിരുവനന്തപുരം•പത്തനാപുരം സി.ഐ റെജി എബ്രഹാമിനെയും അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷണൽ എസ്.ഐ. കെ.പി. ജോണ്‍സനെയും സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. കൊല്ലം കറവൂർ കനാൽ പുറംപോക്കിൽ സുമാ സുബ്രഹ്മണ്യത്തിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. കൊല്ലം റൂറല്‍ എസ്.പിയുടേയും ഡി.ജി.പിയുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് വിശദമായി അന്വേഷിക്കാനും മുഖ്യമന്ത്രി റൂറല്‍ എസ്.പിയ്ക്ക് നിര്‍ദ്ദേശം നല്കി.
Post Your Comments