തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രത്യേക പദ്ധതി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബി ശൃംഖലയ്ക്കു സമാന്തരമായി കെ ഫോൺ എന്ന ഫൈബർ ഓപ്റ്റിക് സംവിധാനത്തിലൂടെ എല്ലാ ഭവനങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കാൻ തീരുമാനമായി. ഒന്നര വർഷത്തിനകം ഈ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ഈ പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും.
സൗജന്യമായി പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം നൽകും. മറ്റുളളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ഇന്റർനെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിതെന്ന് ധനമന്ത്രി പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളിൽ വൈ ഫൈ സൗകര്യം ഏർപ്പെടുത്തുമെന്നും എല്ലാ സർക്കാർ സേവനങ്ങളും സൗകര്യങ്ങളും ഇന്റർനെറ്റ് അധിഷ്ടിതമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Post Your Comments