തിരുവനന്തപുരം•തിരുവനന്തപുരത്തേക്ക് പ്രഖ്യാപിച്ചിരുന്ന സര്‍വീസില്‍ നിന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പിന്മാറിയതായി സൂചന. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നത്. ജിദ്ദ-തിരുവനന്തപുരം-ജിദ്ദ റൂട്ടില്‍ ആഴ്ചയില്‍ രണ്ടും റിയാദ്-തിരുവനന്തപുരം-റൂട്ടില്‍ ആഴ്ചയില്‍ മൂന്നും സര്‍വീസുകളും നടത്താനാണ് സൗദിയ തീരുമാനിച്ചിരുന്നത്. ഉച്ചയ്ക്ക് 12.00 ഓടെ തിരുവനന്തപുരത്തെത്തി 1.35 ഓടെ തിരികെപ്പോകുന്ന രീതിയിലായിരുന്നു രണ്ട് സര്‍വീസുകളും ക്രമീകരിച്ചിരുന്നത്.
സ്കൈടീം മെമ്പര്‍ കൂടിയായ സൗദിയ ഈ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബുക്കിംഗ് അവസാനിപ്പിക്കുകയായിരുന്നു. സൗദി എയര്‍ലൈന്‍സിന്റെ വെബ്സൈറ്റിലെ റൂട്ട് മാപില്‍ നിന്നും ഷെഡ്യൂളില്‍ നിന്നും തിരുവനന്തപുരത്തെ നീക്കം ചെയ്തിട്ടുമുണ്ട്. പുതിയ സര്‍വീസില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമല്ല.
Post Your Comments