International

ബിബിസിക്കും സിഎന്‍എന്നിനും വൈറ്റ് ഹൗസില്‍ വിലക്ക്

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രമുഖ വാര്‍ത്താമാധ്യമങ്ങളായ ബിബിസി, സിഎന്‍എന്‍,ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയയ്ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്. പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുന്നത്.

രാജ്യത്തിന് അപകടകാരികളായ മാധ്യമങ്ങല്‍ എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ച മാധ്യമങ്ങള്‍ക്കാണ് അപ്രഖ്യാപിത വിലക്ക്. പൊളിറ്റികോ, ബസ്ഫീഡ് തുടങ്ങിയ മാധ്യമങ്ങളെയും വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈന്‍സര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പ്രമുഖ മാധ്യമങ്ങളെ വിലക്കിയത്.

അതേസമയം, വൈറ്റ് ഹൗസ് നിലപാട് അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്നു മാധ്യമങ്ങള്‍ പ്രതികരിച്ചു. പ്രമുഖ മാധ്യമങ്ങള്‍ക്ക് നേര്‍ക്കുണ്ടായ വിലക്കില്‍ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസ്, ടൈം മാഗസിന്‍, യുഎസ്എ ടുഡേ തുടങ്ങിയ മാധ്യമങ്ങള്‍ പത്രസമ്മേളനം ബഹിഷ്‌കരിച്ചു.

വ്യാജവാര്‍ത്തകള്‍ നല്‍കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്രങ്ങള്‍ക്ക് വിലക്ക് വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലം മുതല്‍ ഈ മാധ്യമങ്ങളെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നവരെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന് റഷ്യയുമായി ബന്ധമുണ്ടായിരുന്നു എന്നു തെളിവുകള്‍ സഹിതം പത്രങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button