ന്യൂഡല്‍ഹി: കാര്‍ഷിക വായ്പയുടെ പലിശ കേന്ദ്രം തിരിച്ചുനല്‍കുന്നു. കര്‍ഷകര്‍ക്ക് ഒരു ആശ്വാസവുമായിട്ടാണ് കേന്ദ്രത്തിന്റെ പുതിയ ചുവടുവെയ്പ്പ്. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകളുടെ രണ്ട് മാസത്തെ പലിശയാണ് കേന്ദ്രം നല്‍കുക. നവംബര്‍, ഡിസംബര്‍ മാസത്തെ പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
നോട്ട് നിരോധിക്കലിനെത്തുടര്‍ന്ന് കര്‍ഷക സമൂഹത്തിനിടയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഡല്‍ഹിയില്‍ ലോകനിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പ്രഗതി മൈതാനത്താണ് 2254 കോടി രൂപ ചിലവിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുക. ഐ.ഐ.എം ഭേദഗതി ബില്ലിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
Post Your Comments