ഒരു സ്‌കൂള്‍ കലോത്സവം കൂടി കണ്ണൂരില്‍ മിക്കവാറും മലയാളികളുടെ മനസ്സില്‍ നിറയുന്നത് കലാതിലകത്തെ ചൊല്ലി വര്‍ഷങ്ങള്‍ക്കു മുമ്പുയര്‍ന്ന ഒരു വിവാദമായിരിക്കും. 2001ലെ കലോത്സവവേദിയില്‍ കലാതിലക പട്ടം നഷ്ടപ്പെട്ട നവ്യാനായരുടെ സങ്കടവും കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട അമ്പിളി ദേവിയുടെ പുഞ്ചിരിയും ആയിരുന്നു ആ വിവാദത്തിനു പിന്നില്‍.
കലാതിലകവും കലാപ്രതിഭയും ആകുന്നവര്‍ക്ക് അക്കാലത്ത് സമൂഹത്തില്‍ ലഭിച്ചിരുന്ന സ്വീകാര്യതയും ചലച്ചിത്രരംഗത്ത് ഉള്‍പ്പടെ കൈവന്നേക്കാവുന്ന അവസരങ്ങളും മത്സരാര്‍ഥികള്‍ക്ക് ഈ പുരസ്‌കാരങ്ങളെ അത്രയേറെ പ്രീയപ്പെട്ടതാക്കിയിരുന്നു. 2001ലെ കലോത്സവത്തില്‍ മോണോആക്ട് മത്സരത്തിന്റെ ഫലമായിരുന്നു കലാതിലക പട്ടത്തെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായിരുന്നത്. അമ്പിളിദേവി ആയിരുന്നു വിജയി.
എന്നാല്‍ അക്കാലത്ത് ബാലനടിയായി പേരെടുത്തിരുന്ന അമ്പിളിദേവിക്ക് സമ്മാനം കിട്ടിയത് ഫിലിം സ്റ്റാര്‍ ആയതുകൊണ്ടെന്നായിരുന്നു നവ്യാ നായരുടെ ആരോപണം. ഒന്നാംസ്ഥാനത്തിനുവേണ്ടിയുള്ള പ്രകടനം അമ്പിളിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും നവ്യ ആരോപിച്ചിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് നവ്യ മലയാളത്തിലെ മുന്‍നിര നായിക ആകുകയും അമ്പിളി ചലച്ചിത്രരംഗത്ത് താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്തു എന്നത് മറ്റൊരു വൈപര്യത്യം. അമ്പിളിദേവിക്കെതിരെ ആരോപണം ഉന്നയിക്കുന്ന നവ്യാനായരുടെ വീഡിയോ കാണാം:
Post Your Comments