KeralaNews

വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പരമാവധി ശ്രമിക്കും; എം.എം മണി

തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വൈദ്യുത മന്ത്രി എം.എം മണി. വരള്‍ച്ചയെ തുടര്‍ന്ന് നിര്‍ബന്ധിത വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന സൂചനകളും വൈദ്യുതിമന്ത്രി നൽകുന്നുണ്ട്. അങ്ങനെ വന്നാൽ അതിനോട് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര പൂളില്‍ നിന്നും അധിക വൈദ്യുതി വാങ്ങേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വേനല്‍ കടുക്കുന്നതോടെ പരീക്ഷാക്കാലമായ മാര്‍ച്ച് മാസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ഇത് ഒഴിവാക്കാന്‍ അധിക വൈദ്യുതി വാങ്ങണമെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button