റിയാദ്: യാഥാസ്ഥിത രാജ്യമായ സൗദിയില്‍ സിനിമ അനുവദിയ്ക്കുന്നത് സദാചാരത്തെയും മൂല്യങ്ങളെയും കളങ്കപ്പെടുത്തുമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി. വെള്ളിയാഴ്ച സാബ്ഖ് വാര്‍ത്താ വെബ്ബ്‌സൈറ്റിന് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് ഗ്രാന്‍ഡ് മുഫ്തി അബുളസിസ് അല്‍ ഷേയ്ക്കിന്റെ പ്രതികരണം. കച്ചേരികൡ പാടുന്നതും സിനിമകളും ദുര്‍മാര്‍ഗ്ഗമാണെന്നായിരുന്നു ടെലിവിഷന്‍ അഭിമുഖത്തിനിടെ നല്‍കിയ മുന്നറിയിപ്പ്.
സിനിമകളില്‍ ചിത്രീകരിക്കുന്ന സ്ത്രീലമ്പടന്‍, കാമാതുരന്‍, അസാന്മാര്‍ഗ്ഗി, അന്ധവിശ്വാസി എന്നിവര്‍ സൗദിയുടെ സംസ്‌കാരത്തില്‍ ദുഷിച്ച മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സബ്ഖിന് നല്‍കിയ അഭിമുഖത്തില്‍ മുഫ്തി മുന്നറിയിപ്പ് നല്‍കുന്നു. കച്ചേരികളില്‍ പാടുന്നതും അത്ര സിനിമകള്‍ക്ക് അനുമതി നല്‍കുന്നതും നല്ല കീഴ് വഴക്കമല്ല, ഇത് എതിര്‍ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ ഇടപെടാനുള്ള അവസരമൊരുക്കുന്നുവെന്നും മുഫ്തി പറയുന്നു.
Post Your Comments