തിരുവനന്തപുരം: ബാങ്കുകള്‍ പലിശ കുറച്ചതിന്റെ പ്രയോജനം ലഭിക്കുന്നത് പുതുതായി വായ്പയെടുക്കുന്നവര്‍ക്കു മാത്രം.കൂടാതെ നേരത്തെയെടുത്ത വായ്പകളുടെ പലിശ കുറയാന്‍ ഒരുവര്‍ഷം കാത്തിരിക്കണം. ഉടന്‍ കുറഞ്ഞ പലിശനിരക്ക് കിട്ടണമെങ്കില്‍ വായ്പയുടെ 0.46 ശതമാനം തുക അടയ്ക്കേണ്ടതായും ഉണ്ട്.അടിസ്ഥാന വായ്പാ പലിശനിരക്ക് കുറച്ചതോടെ എസ്ബിഐയുടെ ഭവനവായ്പാ പലിശ സ്ത്രീകള്‍ക്ക് എട്ടരശതമാനവും അല്ലാത്തവര്‍ക്ക് 8.55 ശതമാനവുമായി കുറഞ്ഞു. എന്നാല്‍ നിലവിലെ വായ്പകളുടെ പലിശ പുതിയ നിരക്കിൽ തന്നെയാണ്.
ഒരു വര്‍ഷത്തിനുശേഷം പലിശ സ്വാഭാവികമായി പുതിയ നിരക്കിലേക്ക് മാറും. അതിന് മുൻപ് പലിശയിളവ് കിട്ടണമെങ്കില്‍ എടുത്ത വായ്പയുടെ സര്‍വീസ് ടാക്സ് ഉള്‍പ്പടെ0.46 ശതമാനം തുക ബാങ്കിലേയ്ക്ക് അടയ്ക്കണം.വായ്പാതിരിച്ചടവ് കാലാവധി കുറച്ചുമാസം മാത്രം അവശേഷിക്കുന്നവര്‍ക്ക് ഇതുമൂലം ലാഭമൊന്നുമില്ല.അതിനാൽ ഇക്കാരണത്താല്‍ ദീര്‍ഘകാലത്തേക്ക് വായ്പയെടുക്കുന്നതാണ് നല്ലതെന്ന് ബാങ്കിങ് അധികൃതരുടെ നിഗമനം.ഉദാഹരണത്തിന് ഒരുലക്ഷം രൂപ പത്തുവര്‍ഷത്തേയ്ക്ക് വായ്പയെടുത്തയാളുടെ പ്രതിമാസതിരിച്ചടവ് പുതിയ നിരക്കനുസരിച്ച് 1240 രൂപയാണ്. എന്നാല്‍ മുപ്പതുവര്‍ഷത്തേയ്ക്ക് എടുത്തയാളുടെ തിരിച്ചടവ് 769 രൂപയായി കുറയുകയും ചെയ്യും
Post Your Comments