ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. മാസത്തില്‍ അഞ്ച് തവണയെന്ന പരിധി പിന്നിട്ടാല്‍ ഓരോ ഇടപാടിനും 20 രൂപ വരെ ചാർജ് ഈടാക്കിയേക്കും. നോട്ട് അസാധുവാക്കലിന് ശേഷം എടിഎമ്മില്‍ നിന്നും പണം പിൻവലിക്കുന്നതിന് സർവീസ് ചാർജ് ഈടാക്കിയിരുന്നില്ല. എന്നാൽ ഡിസംബർ 31 ന് ശേഷം ഇത് പുനഃസ്ഥാപിക്കുകയായിരുന്നു.
എടിഎമ്മില്‍ കയറി ബാലന്‍സ് പരിശോധിച്ചാലും സൗജന്യ ഇടപാട് നാലായി കുറയും . ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും പിഒഎസ് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
Post Your Comments