കൊച്ചി:- മന്ത്രി എം.എം.മണിയ്ക്ക് ഇനി അധിക കാലം പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അഞ്ചേരി ബേബി വധക്കേസിൽ അദ്ദേഹം കൊടുത്ത വിടുതൽ ഹർജി തൊടുപുഴ സെഷൻസ് കോടതിയിൽ തള്ളിയതിനു പുറമേ അതിന്റെ വിശദാംശങ്ങളും പുറത്തായിരിക്കുകയാണ്. സാക്ഷിമൊഴികൾ ഉൾപ്പെടെ തെളിവുകൾ ഉള്ളതിനാൽ മണി വിചാരണ നേരിടണം എന്നാണ് കോടതി വിധിച്ചിട്ടുള്ളത്. മോഹൻദാസിന്റെ രഹസ്യമൊഴി കൂടാതെ മറ്റ് ഏഴ് സാക്ഷിമൊഴികളും മണിക്കെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നതായി സംശയിക്കുന്നതായും കോടതിവിധിയിൽ പറയുന്നു.
മണക്കാട് പ്രസംഗത്തിന്റെ പേരിൽ മണിക്കെതിരെ കേസെടുക്കരുതെന്ന ഹൈക്കോടതി വിധിയെ സാധൂകരിച്ച് വാദം നടന്നെങ്കിലും, അത് ബാലു വധത്തിൽ മാത്രമാണെന്ന അഭിപ്രായത്തിലാണ് സെഷൻസ് കോടതി. ബേബി അഞ്ചേരി വധക്കേസിൽ എം.എം.മണിയെ വിചാരണ ചെയ്യുന്ന നടപടിയുമായി മുന്നോട്ടു പോകണം എന്ന് തന്നെയാണ് കോടതി പറയുന്നത്.
Post Your Comments