Kerala

കെഎസ്ആര്‍ടിസിയില്‍ ശബളമില്ല ; ജീവനക്കാര്‍ സമരത്തിലേക്ക്

കെ.എസ്.ആര്‍.ടിസിയില്‍ ശബളവും പെന്‍ഷനും ഇതുവരെ വിതരണം ചെയ്തില്ല. കഴിഞ്ഞ ദിവസം ശബളം വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ 15 ആയിട്ടും കഴിഞ്ഞമാസത്തെ ശബളവും പെന്‍ഷനും ജീവനക്കാര്‍ക്ക് ഇതുവരെ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്കായില്ല. തുടര്‍ന്ന് സി.പി.ഐ അനുകൂല സംഘടയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കെ.എസ്.ആര്‍.ടിസി ഭവന്‍ ഉപരോധിച്ചു. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി.

39,000 പെന്‍ഷന്‍കാരും, 42,000 ശബളക്കാരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത ആശങ്കയെ തുടര്‍ന്നാണ് ഭരണ കക്ഷിയായ സി.പി.ഐയുടെ അനുകൂല സംഘടന തന്നെ സമരം തുടങ്ങിയത്. നിലവില്‍ 100 കോടി രൂപയാണ് ബാധ്യത തീര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെടുന്നത്. ഇത് എന്ന് ലഭിക്കുമെന്ന് അറിയില്ല. അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് എ.ഐ.ടി.യു.സി വ്യക്തമാക്കുന്നത്. ഐ.എന്‍.ടി.യു.സിയും ഇന്ന് ചീഫ് ഓഫീസ് ഉരപരോധിച്ചു. ഇതോടെ കെ.എസ്.ആര്‍.ടി.സി ഭവന്‍ സംതംഭിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് മുന്നറിയിപ്പും തൊഴിലാളികള്‍ നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button