ന്യൂ ഡൽഹി : അഗസ്റ്റവെസ്റ്റ്ലാൻഡ് ഇടപാടിൽ പിടിയിലായ മുൻ വ്യോമസേന മേധാവി എസ്.പി.ത്യാഗി മൻമോഹന്‍സിംഗിന്റെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് ഇടപാടിലെ വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയതെന്ന് സിബിഐ കോടതിയിൽ വെളിപ്പെടുത്തി.
“താൻ അഴിമതിക്കാരനല്ലെന്നും, ഇതിനായി തന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാവുന്നതാണെന്നും ത്യാഗി കോടതിയെ അറിയിച്ചു. എന്നാല്‍ വാദങ്ങൾ പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി ത്യാഗി ഉൾപ്പടെ അറസ്റ്റിലായ മൂന്നുപേരെയും നാല് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.
3546 കോടി രൂപയുടെ അഗസ്റ്റവെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുൻ മേധാവി എസ്.പി.ത്യാഗി, അദ്ദേഹത്തിന്റെ ബന്ധുവായ ജൂലി ത്യാഗി, അഭിഭാഷകൻ ഗൗതം കെയ്താൻ എന്നിവരെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ എസ്.പി.ത്യാഗിയെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ സിബിഐയോട് തുടക്കം മുതൽ സഹകരിക്കുന്ന ആളായതിനാൽ തന്നെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയേണ്ടതില്ലെന്ന് ത്യാഗി വാദിച്ചു. 2005ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹന്‍സിംഗിന്റെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് അഗസ്റ്റ കരാറിലെ വ്യവസ്ഥകളിൽ മാറ്റംവരുത്തിത്. വിവിധ വകുപ്പുകൾ ചേര്‍ന്നാണ് അക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും. 2002ൽ വാങ്ങിയ കൃഷിഭൂമിയുടെ പേരിലാണ് തന്നെ കേസിൽ പ്രതിയാക്കുന്നതെന്നും ത്യാഗി കോടതിയിൽ പറഞ്ഞു. അഗസ്റ്റകരാറിൽ മൻമോഹന്‍സിംഗിന്റെ ഓഫീസ് ഇടപെട്ടിരുന്നു എന്ന് ആദ്യമായാണ് എസ്.പി.ത്യാഗി കോടതിക്ക്മു മ്പിൽ വെളിപ്പെടിത്തിയത്.
ഹെലികോപ്റ്ററിന്റെ പറക്കൽ ഉയരം 6000ത്തിൽ നിന്ന് 4500 മീറ്റർ ആക്കി കുറച്ചതും , കാബിൻ ഉയരം 1.8 ആക്കിയതും, പരീക്ഷണ പറക്കൽ വിദേശത്ത് മതിയെന്നുമുള്ള വ്യവസ്ഥകളിലെ പുതിയ മാറ്റം ഇറ്റാലിയൻ കമ്പനിക്ക് കരാർ ഉറപ്പാക്കാനായിരുന്നു എന്നാണ് സി ബി ഐ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലെ സിബിഐയുടെ നീക്കങ്ങൾ ഏറെ നിർണായകരമായിരിക്കും എന്ന് കരുതുന്നു.
Post Your Comments