സൂറിച്ച്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ലോകഫുട്ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്കാരത്തിനായുള്ള പോരാട്ടത്തില്‍ ലാ ലിഗയിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും വെല്ലുവിളി ഉയര്‍ത്തി അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്. പുരസ്കാരത്തിനായുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയില്‍ മൂവരും ഇടംനേടി. 23 കളിക്കാരുടെ പട്ടികയാണ് മൂന്നായി ചുരുക്കിയത്.
പോര്‍ച്ചുഗലിനെ യൂറോകപ്പ് ചാമ്പ്യന്മാരാക്കുന്നതിലും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച റൊണാള്‍ഡോയ്ക്കാണ് ഏറ്റവുമധികം സാധ്യതകല്‍പ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇരുഫൈനലിലും ഗ്രീസ്മാന്റെ ടീം തോറ്റു.
എന്നാല്‍ ഗ്രീസ്മാന്റെ കളിമികവ് ഉയര്‍ന്നു നിന്നു. ലാ ലിഗയില്‍ ബാഴ്സലോണയെ കിരീടത്തിലേക്ക് നയിച്ച മെസി 26 ഗോളുകളും നേടി. അതോടൊപ്പം കോപ്പ അമേരിക്കന്‍ ഫുട്ബോളില്‍ അര്‍ജന്റീനയെ ഫൈനല്‍വരെ എത്തിക്കുന്നതിലും നിര്‍ണായ പങ്കു വഹിച്ചു.
ജനുവരി ഒമ്പതിന് ഫിഫ ആസ്ഥാനമായ സൂറിച്ചിലാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്
Post Your Comments