തിരുവനന്തപുരം : മന്ത്രിസഭയിലെ രണ്ടാമന് ആരെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഫയല്‍ വഴി ആരാഞ്ഞ പൊതുഭരണ സെക്രട്ടറി ഉഷ ടൈറ്റസിനെ മാറ്റി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായാണ് പുതിയ നിയമനം.
ഇ.പി. ജയരാജനുപകരം എം.എം. മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും വ്യവസായ വാണിജ്യ, കായിക വകുപ്പുകളുടെ ചുമതല എ.സി. മൊയ്തീന് നല്‍കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മന്ത്രിസഭയിലെ രണ്ടാമനാരെന്ന് ഉഷ ടൈറ്റസ് മുഖ്യമന്ത്രിയോട് ആരാഞ്ഞത്.
പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഷീല തോമസിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇ.പി. ജയരാജനുപകരം എം.എം. മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും വ്യവസായ വാണിജ്യ, കായിക വകുപ്പുകളുടെ ചുമതല എ.സി. മൊയ്തീന് നല്‍കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മന്ത്രിസഭയിലെ രണ്ടാമനാരെന്ന് ഉഷ ടൈറ്റസ് മുഖ്യമന്ത്രിയോട് ആരാഞ്ഞത്. പ്രോട്ടോകോള്‍ അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. തൊട്ടുപിന്നാലെയാണ് ഉഷ ടൈറ്റസിന്റെ മാറ്റം.
വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന് മെമ്പര്‍ സെക്രട്ടറിയുടെ അധികചുമതലയും ഷീല തോമസിന് നല്‍കിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു അവര്‍. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ മാറ്റിയതിനെത്തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധികചുമതല നല്‍കിയിരിക്കുകയായിരുന്നു.
Post Your Comments