തിരുവനന്തപുരം : നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഡിജിപിക്കു നിര്‍ദ്ദേശം നല്കി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. കമ്മിഷന് അംഗം കെ.മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. പൊതുപ്രവര്ത്തകന് പി.കെ.രാജു നല്കിയ പരാതിയിലാണു നടപടി. മൃതശരീരങ്ങള്‍ക്കു മാനുഷിക പരിഗണന നല്‍കിയിട്ടുണ്ടോ എന്നു പരിശോധിക്കണം. പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ചു സുപ്രീംകോടതി നേരത്തെ നല്‍കിയിട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ചു മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതു വ്യത്യസ്തമായ വാര്‍ത്തകളാണെന്നു കമ്മിഷന് നിരീക്ഷിച്ചു.
Post Your Comments