ന്യൂഡല്‍ഹി: ഇനിമുതല്‍ ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടില്ല. പടക്കങ്ങള്‍ ഡല്‍ഹിയില്‍ നിരോധിച്ചു. ഇനി മുതല്‍ പടക്കങ്ങള്‍ വില്ക്കാന് പാടില്ലെന്ന് സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. നേരത്തെ തന്നെ ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴാണ് പൂര്‍ണ നിരോധനം കോടതി ഏര്‍പ്പെടുത്തിയത്.
നേരത്തെ, ലൈസന്‍സുള്ള വ്യാപാരികള്‍ക്ക് ഡല്‍ഹിയില്‍ പടക്കങ്ങള്‍ വില്ക്കാന് അനുമതി നല്‍കിയിരുന്നു. ദിപാവലി ആഘോഷത്തെ തുടര്‍ന്ന് തലസ്ഥാനത്ത് നേരിട്ട കനത്ത വായു മലിനീകരണമാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചത്.
ഇനി മുതല്‍ പടക്ക വ്യാപാരങ്ങള്‍ക്ക് പുതിയ ലൈസന്‍സുകള്‍ നല്‍കരുതെന്നും, നിലവിലെ നല്‍കിയിരിക്കുന്ന ലൈസന്‍സുകള്‍ റദ്ദാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
Post Your Comments