തിരുവനന്തപുരം● കേരളത്തിന്റെ ചോരയും പ്രണനുമായ സഹകരണ പ്രസ്ഥാനത്തെ കള്ളപ്പണം ആരോപിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും ജനം കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയര്മാന് വി.എസ്. അച്യുതാനന്ദൻ. സഹകരണ ബാങ്ക് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനത്തിനു മേൽ തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടത്. നോട്ട് പിൻവലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചതോടെ ബി.ജെ.പിയുടെ തനിനിറം പുറത്തായിരിക്കുകയാണ്. നോട്ട് നിരോധനത്തിൽ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ബി.ജെ.പി കരുതി. എന്നാൽ ആദ്യ ദിവസം കഴിഞ്ഞപ്പോൾ ജനം കണ്ണുതുറന്ന് പ്രതികരിക്കാൻ തുടങ്ങി. ജനങ്ങള്‍ അരിവാങ്ങാന്‍ ക്യൂ നില്ക്കുമ്പോള് ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടില്‍ പണം കുമിഞ്ഞുകൂടുകയാണെന്നും വി.എസ് ആരോപിച്ചു.
കേരളത്തിന്റെ ചോരയും നീരുമാണ് സഹകരണ പ്രസ്ഥാനങ്ങള്‍. ഇതിനെ തകര്‍ക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല. കള്ളപ്പണം തടായാനാണ് നോട്ട് നിരോധന നടപടിയെന്ന് പറയുന്ന പ്രധാനമന്ത്രി ധൈര്യമുണ്ടെങ്കില്‍ അദാനിയെയും, അംബാനിയെയും പോലെയുള്ള കള്ളപ്പണക്കാരെ തൊട്ടുനോക്കൂ, അപ്പോ കാണാം കളി. പ്രധാനമന്ത്രി വന്‍ കിടക്കാരുടെ ബ്രാന്‍ഡ് അംബാസിഡാറാവുകയാണ്. അവര്‍ക്കെതിരെ നടപടിയെടുത്താല്‍ വന്‍ കിടക്കാരുമായുള്ള എല്ലാ ബിസിനസും അവസാനിപ്പിക്കേണ്ടി വരുമെന്ന് മോദിക്കറിയാം. അതുകൊണ്ടാണ് പാവപ്പെട്ടവരെ ശ്വസംമുട്ടിച്ച് കൊല്ലുന്ന നടപടിയെടുത്തിട്ടും പരിഹാരം കാണാന്‍ ശ്രമിക്കാത്തതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments