ന്യൂഡൽഹി: ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ വ്യാപാരികൾക്ക് ഇളവ്. വാണിജ്യ അക്കൗണ്ടുകളിൽനിന്ന് ഒരാഴ്ച അൻപതിനായിരം രൂപവരെ പിൻവലിക്കാൻ സാധിക്കും. കറന്റ് അക്കൗണ്ട്, ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുള്ളവർക്ക് മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇടപാട് നടക്കാത്ത അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല.
അതേസമയം കര്‍ഷകര്‍ക്ക് വിത്ത് വാങ്ങാന്‍ പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രാലയം അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിത്ത് വാങ്ങുന്നതിനാണ് ഇളവ്.
Post Your Comments