കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ പ്രശംസിച്ച് പ്രശസ്ത നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചാണ് ലാലിന്റെ ബ്ലോഗ് എത്തിയത്. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ചാണ് നോട്ട് നിരോധനം അറിഞ്ഞത്.
പ്രധാനമന്ത്രി അന്ന് നടത്തിയത് ആത്മാര്‍ത്ഥമായ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്നുവെന്ന് ലാല്‍ കുറിക്കുന്നു. മോഹന്‍ലാല്‍ ബ്ലോഗിലൂടെ പറയുന്നതിങ്ങനെ… താന്‍ ഒരു വ്യക്തി ആരാധകനല്ല, ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കുന്നു. തന്റെ അഭിപ്രായത്തെ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായമായി കാണരുതെന്നും മറിച്ച് മുന്‍വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണിതെന്നും മോഹന്‍ലാല്‍ പറയുന്നു. ലക്ഷ്യ മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന തത്വമാണ് തന്നെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിക്കാന്‍ സഹായിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നു.
കൈക്കൂലി വാങ്ങിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ലാല്‍ പ്രതികരിക്കുന്നുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഈ അവസ്ഥകളെല്ലാം മാറണം. അതിനാല്‍ എന്നാലാകുന്ന വിധത്തില്‍ പുതിയ നയത്തോട് ചേര്‍ന്നുനില്‍ക്കും.
പല തരത്തില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം എന്നാണ് പൊതു സംസാരം. ഒരു നല്ല ലക്ഷ്യത്തിന് വേണ്ടി അല്‍പം ബുദ്ധിമുട്ട് അനുഭവിക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ പക്ഷം. മദ്യശാലകള്‍, സിനിമാ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ പരാതികളില്ലാതെ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിന് അല്‍പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പിമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മോഹന്‍ലാല്‍ കുറിക്കുന്നു. ഇത് പറയുമ്പോള്‍ നിങ്ങള്‍ക്കെന്തറിയാം വരിനില്‍ക്കുന്നതിന്റെ വിഷമം എന്ന മറുചോദ്യം ഉയരും. കേരളത്തിലും ഇന്ത്യയിലും പുറം രാജ്യങ്ങളിലും പോയാല്‍ തനിക്കവസരം ലഭിച്ചാല്‍ എല്ലാവരേയും പോലെ വരിനിന്നാണ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കാറുള്ളതെന്ന് മോഹന്‍ലാല്‍ പറയുന്നു. താനും ഒരുപാട് ക്യൂ നിന്നിട്ടുണ്ടെന്നാണ് ലാല്‍ പറയുന്നത്.
Post Your Comments