തിരുവനന്തപുരം● സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന് സമ്പൂർണ്ണ ബാങ്കിങ്ങിലേക്ക് ഉയരാൻ കഴിഞ്ഞത് സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൊണ്ടാണ്. എന്നാൽ സഹകരണ ബാങ്കുകളെ തകർക്കാനുള്ള ബോധപൂർവ്വ ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായും പിണറായി വിജയന് പറഞ്ഞു. സഹകരണ പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ നവംബർ 21 ന് സർവകക്ഷി യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ സംസ്ഥാന ധനമന്ത്രിക്കൊപ്പം സന്ദർശിച്ച് സഹകരണമേഖലയുടെ പ്രത്യേകത വിശദീകരിച്ചിരുന്നു. ഇത് ഗൌരവകരമായി പരിഗണിക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാൽ കടകവിരുദ്ധമായ നടപടിയാണ് പിന്നീട് ഉണ്ടായത്. കേരളത്തിലെ ബിജെപി നേതാക്കൾ ഒരേപേലെ സഹകരണ ബാങ്കുകൾ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിക്കുകയാണ്. സഹകരണമേഖലയ്ക്കെതിരായ ഈ പ്രചരണം അസംബന്ധമാണ്.
നിയമസഭ പാസാക്കിയ നിയമത്തിനുള്ളിൽ പ്രവർത്തിക്കുന്നവയാണ് സഹകരണ ബാങ്കുകൾ. ഇവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ഏതെങ്കിലും സഹകരണ ബാങ്കുകളിൽ കള്ളപ്പണം ഉണ്ടെങ്കിൽ കണ്ടു പിടിക്കുക തന്നെ വേണം. അതിന് ഒരു തടസവും ഇല്ല. ആരും എതിരുമല്ല. സഹകരണ സംഘങ്ങളെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറിയേ തീരൂവെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സഹകരണ പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ നവംബർ 21 ന് സർവകക്ഷി യോഗം വിളിക്കും. സംസ്ഥാനത്തിന് സമ്പൂർണ്ണ ബാങ്കിങ്ങിലേക്ക് ഉയരാൻ കഴിഞ്ഞത് സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൊണ്ടാണ്. എന്നാൽ സഹകരണ ബാങ്കുകളെ തകർക്കാനുള്ള ബോധപൂർവ്വ ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കണം.
കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ സംസ്ഥാന ധനമന്ത്രിക്കൊപ്പം സന്ദർശിച്ച് സഹകരണമേഖലയുടെ പ്രത്യേകത വിശദീകരിച്ചിരുന്നു. ഇത് ഗൌരവകരമായി പരിഗണിക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാൽ കടകവിരുദ്ധമായ നടപടിയാണ് പിന്നീട് ഉണ്ടായത്. കേരളത്തിലെ ബിജെപി നേതാക്കൾ ഒരേപേലെ സഹകരണ ബാങ്കുകൾ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിക്കുകയാണ്. സഹകരണമേഖലയ്ക്കെതിരായ ഈ പ്രചരണം അസംബന്ധമാണ്.
കേരളത്തിന്റെ സഹകരണ മേഖല തകരണം എന്നതാണ് ബിജെപിയുടെ പരസ്യമായ നിലപാട്. ജനപങ്കാളിത്തത്തോടെ വളർന്നു വന്ന മേഖലയെയാണ് തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിനുള്ളിൽ പ്രവർത്തിക്കുന്നവയാണ് സഹകരണ ബാങ്കുകൾ. ഇവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ഏതെങ്കിലും സഹകരണ ബാങ്കുകളിൽ കള്ളപ്പണം ഉണ്ടെങ്കിൽ കണ്ടു പിടിക്കുക തന്നെ വേണം. അതിന് ഒരു തടസവും ഇല്ല. ആരും എതിരുമല്ല. സഹകരണ സംഘങ്ങളെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറിയേ തീരൂ.
Post Your Comments