ഹൈദരാബാദ് :ഒൻപതു വയസ്സുള്ള ഇരട്ട പെൺകുട്ടികളെ ഒരേസമയം പീഡിപ്പിച്ച പിതാവിനും അയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനും എതിരേ ബലാത്സംഗത്തിന് കേസ്. ഹൈദരാബാദ് സ്വദേശി ജാഫര്‍ എന്നയാള്‍ക്കും ഇയാളുടെ മകന്‍ 16 കാരനും എതിരേയുമാണ് ശിശുപീഡനത്തിന് പോലീസ് കേസെടുത്തിരിക്കുന്നത്..
അയൽക്കാരായ ഇവർ കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു. കൂടാതെ പെണ്‍കുട്ടികളുടെ ഒരു ബന്ധു ഇക്കാര്യത്തില്‍ പിതാവിനെയും പുത്രനെയും സഹായിച്ചെന്നും പെണ്‍കുട്ടികളുടെ കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാൽ പിന്നീട് കുടുംബത്തിലെ ഒരു അംഗത്തോട് പീഡന വിവരം പെണ്‍കുട്ടികള്‍ പറയുകയായിരുന്നു. ഇയാള്‍ പിന്നീട് കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയിലെ ഉദ്യോഗസ്ഥനെ അറിയിക്കുകയും തുടർന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Post Your Comments