തിരുവനന്തപുരം: റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ഇനി 32 കിലോ അരി സൗജന്യമായി ലഭിക്കും. സാധാരണക്കാര്‍ക്ക് ആശ്വാസവുമായിട്ടാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പദ്ധതി. 25 ലക്ഷം പേര്‍ക്കാണ് അരി ലഭിക്കുക.
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട (അന്തിമ പട്ടികക്ക് വിധേയമായി) അന്ത്യോദയ അന്നയോജന വിഭാഗങ്ങളില്‍ പെടുന്ന 5,95,800 കാര്‍ഡുകളിലൂടെയാണ് അരി ലഭിക്കുക. 25,58,631 ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള പ്രകാരം തന്നെ കാര്‍ഡ് ഒന്നിന് 35 കിലോ അരി വീതം വിതരണം നടത്താന്‍ മന്ത്രിസഭായോഗം തിരുമാനിക്കുകയായിരുന്നു.
താല്‍ക്കാലിക മുന്‍ഗണനാപട്ടികയിലെ ശേഷിക്കുന്ന 28,37,236 കാര്‍ഡുകളിലെ 129,21,410 ഗുണഭോക്താക്കള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ ധാന്യങ്ങള്‍ (അരിയും ഗോതമ്പും) 80:20 അനുപാതത്തില്‍ സമ്പൂര്‍ണ്ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യും.
സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും കരട് മുന്‍ഗണന ഇതരപട്ടികയില്‍ പെട്ടവരായ 121,50,769 ആളുകള്‍ക്ക്, മുന്‍പ് എപിഎല്‍ (എസ്. എസ്) വിഭാഗത്തിന് പരിഗണന ലഭിച്ചതു പോലെ, രണ്ട് രൂപ നിരക്കില്‍ ആളൊന്നിന് രണ്ട് കിലോഗ്രാം അരി വിതരണം ചെയ്യും. ശേഷിക്കുന്ന മുന്‍ഗണനാ ഇതര വിഭാഗത്തിന് ഒരു കിലോ ഗോതമ്പ്, ലഭ്യമായ അളവില്‍ അരി എന്നിവ നിലവില്‍ നല്‍കുന്ന എപിഎല്‍ നിരക്കില്‍ വിതരണം ചെയ്യുന്നതായിരിക്കും.
Post Your Comments