India

ദീപാവലി ആഘോഷത്തിനെത്തുമെന്ന് പറഞ്ഞു; എത്തിയത് ധീര ജവാന്റെ വെളുത്ത തുണിക്കെട്ട്

പൂനെ: പാക് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ കോഹ്ലി നിതിന്‍ സുഭാഷ് ദീപാവലിക്ക് ശേഷം നാട്ടിലെത്താനിരിക്കുകയായിരുന്നു. ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കാനായിരുന്നു കോഹ്ലി ആഗ്രഹിച്ചിരുന്നത്. അച്ഛന്‍ കൈനിറയെ പടക്കങ്ങളുമായി എത്തുമെന്ന് വിചാരിച്ച് മക്കളും കാത്തിരുന്നു. എന്നാല്‍, ദീപാവലിക്ക് എത്തിയത് കോഹ്ലിയുടെ ചേതനയറ്റ ശരീരമാണ്.

മഹാരാഷ്ട്രയിലെ സംഘിലി സ്വദേശിയാണ് കോഹ്ലി നിതിന്‍ സുഭാഷ്. വെള്ളിയാഴ്ച വീട്ടിലേക്ക് ഫോണ്‍ ചെയ്ത കോഹ്ലി കുടുംബത്തിന് ദീപാവലി ആശംസകളും നേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച കോഹ്ലിയുടെ മരണ വാര്‍ത്ത അറിഞ്ഞതോടെ ഒരു നിമിഷം കൊണ്ട് ഒരു കുടുംബത്തിന്റെ സന്തോഷം പെട്ടെന്ന് നിലച്ചു.

കോഹ്ലിയുടെ കുടുംബം മാത്രമല്ല, ജന്മനാടും നിശ്ചലമായി. കോഹ്ലിയെത്തി ദീപാവലി ആഘോഷിക്കുന്നതിന് വേണ്ടി വാങ്ങിയ പടക്കങ്ങളും മറ്റും കത്തിക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചു. വീടുകളില്‍ അലങ്കരിച്ചിരുന്ന ദീപങ്ങളും അഴിച്ചു മാറ്റി രാജ്യത്തിന്റെ അഭിമാനം കാത്ത ജവാനോട് ആദരവ് പ്രകടമാക്കുകയും ചെയ്തു. 2008 ല്‍ സൈന്യത്തില്‍ ചേര്‍ന്ന കോഹ്ലിക്ക് ഭാര്യയും നാലും രണ്ടും വയസുള്ള ആണ്‍മക്കളമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button