തിരുവനന്തപുരം: വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് ഐഎസ് ഉദ്യോഗസ്ഥന് ടോം ജോസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടൊന്നും കാര്യമില്ല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിണറായി വിജയന്റെ പൂര്‍ണ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ടോം ജോസ് വെള്ളം കുടിക്കുമെന്നുറപ്പ്.
ജേക്കബ് തോമസ് ആ സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്ന് കരുതുന്ന വലിയ ശക്തി നാട്ടിലുണ്ട്. ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയുണ്ട്. ദുഃസ്വാധീനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. റെയ്ഡുമായി ബന്ധപ്പെട്ട് ധനകാര്യസെക്രട്ടറി കെ എം എബ്രാഹാമിന്റെ പരാതി ലഭിച്ചിട്ടുണ്ട്.
എബ്രഹാം മിടുക്കനായ ഉദ്യോഗസ്ഥനാണ്. എബ്രഹാമിനെതിരായ കേസ് കോടതിയിലുണ്ട്. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് പിണറായി വ്യക്തമാക്കി.
Post Your Comments