തിരുവനന്തപുരം: മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥന് ടോം ജോസ് വിജിലന്‍സ് റെയ്ഡിനോട് പ്രതികരിച്ചതിങ്ങനെ. ഇത് തന്നെ അപമാനിച്ചതിനു തുല്യം. വിജിലന്‍സ് റെയ്ഡ് തന്നെ തോജോവധം ചെയ്യാനാണെന്ന് ടോം ജോസ് പറയുന്നു.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ വളരെ മുന്‍പ് തന്നെ സര്‍ക്കാര്‍ പരിശോധിച്ച് പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയുടെ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടന്നതെന്ന് ടോം ജോസ് പറയുന്നു. തനിക്ക് നേരെയുള്ള ആസൂത്രിതമായ നീക്കമാണിത്.
നേരത്തെ തന്നെ തന്റെ സ്വത്ത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് പരാതി വാസ്തവവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും തന്റെ നിലപാട് പിന്നീട് വിശദീകരിക്കുമെന്നും ടോം ജോസ് വ്യക്തമാക്കി. ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്ളാറ്റുകളിലാണ് വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്.
Post Your Comments