കോഴിക്കോട്: സ്വര്‍ണ വ്യാപാര രംഗത്ത് എഴുപത് വര്‍ഷത്തെ പാരമ്പര്യമുള്ള ഫ്രാന്‍സിസ് ആലുക്കാസ് സാമ്പത്തിക പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്. നാലു ഷോപ്പുകള്‍ അടച്ചു പൂട്ടുകയും കേരളത്തിലെ ഷോപ്പുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും, കൂടാതെ വിവിധ ബ്രാഞ്ചുകളിലെ നാല്പതോളം ജീവനക്കാരെ പിരിച്ചു വിടുന്നതിലേക്കും ഫ്രാന്‍സിസ് ആലുക്കാസ് എത്തിയതായാണ് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ശ്രദ്ധ പഠിപ്പിച്ചതും ആഡംബര വാഹനങ്ങളോടുള്ള ആഭിമുഖ്യവും കാരണം സാമ്പത്തിക ബാധ്യതയുണ്ടായി എന്ന് പറയപ്പെടുന്നു.
പല സ്ഥലത്തും വസ്തുവകകൾ വാങ്ങിക്കൂട്ടിയതു സമയത്തു വിൽക്കാൻ പറ്റാത്തത് ഒരു പ്രതിസന്ധിക്കു കാരണമായി എന്നാണ് കരുതുന്നത്. ചില സ്ഥലങ്ങൾ വയൽ നികത്തിയുള്ളതിനാൽ വില്പനക്ക് നിയമപ്രശ്നം ഉണ്ടായതും ഒരു കാരണമായി കരുതപ്പെടുന്നു. . ഇന്ന് 250 കോടി രൂപ ലോണെടുത്താണ് സ്ഥാപനം നടത്തി മുന്നോട്ടു കൊണ്ടുപോകുന്നത്.
1990കളില്‍ വിവിധ ആലുക്കാസ് ഗ്രൂപ്പുകളായി ബിസിനസ് തുടങ്ങും വരെ ഒറ്റ ഗ്രൂപ്പായിട്ടായിരുന്നു ബിസിനസ് നടത്തിയിരുന്നത്. സ്വര്‍ണ വ്യാപാര രംഗത്ത് മത്സരംഗളുടെ കാലമായിട്ടും ഫ്രാന്‍സിസ് ആലുക്കാസ് വന്കുതിപ്പുകളോടെ പിടിച്ചു നിന്നു.
റിയല്‍ എസ്റ്റേറ്റിലേക്കു തിരിഞ്ഞതും ആഡംബര വാഹനങ്ങളും ധൂര്‍ത്തുമൊക്കെയാണ് ഇവരെ ഉലച്ച പ്രധാന കാരണങ്ങള്‍. ജൂവലറിയുടെ ബ്രാഞ്ചുകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ട കാലത്തു തന്നെ പണിക്കൂലി വർദ്ധിപ്പിച്ചത് ഉപഭോക്താക്കള്‍ക്കിടയില്‍ മതിപ്പു കുറയാനും തൻമൂലം കച്ചവടം കുറയാന്‍ കാരണമാവുകയും ചെയ്തു.തമിഴ്നാട് ബ്രാഞ്ചുകള്‍ പൂട്ടിയതിനു പിന്നാലെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി നാല്പതോളം ജീവനക്കാരെ പിരിച്ചുവിട്ടു.ജീവനക്കാരുടെ വിഷയത്തില്‍ സികെ ശശീന്ദ്രന് എംഎല്‍എ ഇതിനോടകം ഉടമയുമായി സംസാരിച്ചിട്ടുണ്ട്.അറ്റ്ലസ് മുതല്‍ ബോബി ചെമ്മണ്ണൂരും അവതാറും ഇപ്പോള്‍ ഫ്രാന്‍സിസ് ആലുക്കാസും തകർച്ചയുടെ വക്കിലാണ്.
Post Your Comments