KeralaNews

കേരളത്തിലെ തെരുവുനായശല്യത്തെപ്പറ്റി കുഴയ്ക്കുന്ന ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡൽഹി:കേരളത്തിൽ മാത്രം തെരുവ്‌ നായ പ്രശ്നം രൂക്ഷമാകാൻ കാരണമെന്തെന്ന്‌ സുപ്രീം കോടതി.കേരളത്തിലെ തെരുവ്‌ നായ ശല്യത്തെക്കുറിച്ച്‌ പഠിക്കാൻ സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ്‌ സിരിജഗൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട്‌ പരിഗണിക്കവെയായിരിന്നു കോടതിയുടെ ചോദ്യം.കൂടാതെ തെരുവുപട്ടികളുടെ കടിയേറ്റ്‌ കൊല്ലപ്പെടുന്നവർക്ക്‌ നഷ്ടപരിഹാരം ഉറപ്പാക്കണമെമെന്നും കോടതി സർക്കാറിന്‌ നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ സംസ്ഥാനത്ത്‌ തെരുവ്‌ നായകളുടെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്‌ നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടെന്നും എന്നാൽ പട്ടികളുടെ കടിയേൽക്കുന്നവർക്ക്‌ മുഴുവൻ നഷ്ടപരിഹാരം നൽകുന്നത്‌ പ്രായോഗികമല്ലെന്നും സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു.സംസ്ഥാനത്തെ തെരുവ്‌ നായകളുടെ എണ്ണം കുറയ്ക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ്‌ ജസ്റ്റിസ്‌ സിരിജഗൻ കമ്മിഷന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്‌.വന്ധ്യംകരണത്തിലൂടെ മാത്രം തെരുവ്‌ നായ ശല്യത്തിന്‌ അടിയന്തര പരിഹാരം കാണാൻ കഴിയില്ലെന്നും വന്ധ്യംകരണം കൊണ്ട്നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ ചുരുങ്ങിയത്‌ നാല്‌ വർഷമെങ്കിലുമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ആക്രമണം വർധിച്ചതോടെ ജനങ്ങൾതന്നെ പരസ്യമായി തെരുവ്‌ നായ്ക്കളെ കൊല്ലുന്ന സ്ഥിതി സംസ്ഥാനത്ത്‌ പലയിടത്തും ഉണ്ടെന്നും നിലവിലെ അവസ്ഥ തുടർന്നാൽ തെരുവ്‌ നായകളെ കൊല്ലാൻ ജനങ്ങൾ നിയമം കൈയിൽ എടുക്കുന്ന സ്ഥിതിവരുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button