കൊച്ചി: സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുന്നുവെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വരുന്നതിന് തടസങ്ങളില്ല.
കേരള പത്രപ്രവര്‍ത്തക യൂണിയന് (കെ.യു.ഡബ്ല്യൂ.ജെ) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണിത്. മുതിര്‍ന്ന അഭിഭാഷകന് വി ഗിരിയാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ഹൈക്കോടതിയില്‍ മീഡിയ റൂം തുറക്കുന്നതില്‍ ഇപ്പോഴും ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമം ചര്‍ച്ചകളിലൂടെ പുരോഗമിക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി നാലാഴ്ചയെങ്കിലും സമയം വേണമെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നവംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. ഏഴിന് പ്രശ്നപരിഹാര ശ്രമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ പുരോഗതി അറിയിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അഡ്വ. വി ഗിരി സുപ്രീം കോടതിയെ അറിയിച്ചു.
Post Your Comments