Kerala

ബീയര്‍ പ്രേമികള്‍ക്ക് ഹൈക്കോടതിയുടെ അനുകൂലവിധി

കൊച്ചി● ബീയര്‍ പാര്‍ലറുകളില്‍ നിന്ന് വാങ്ങുന്ന ബീയര്‍ പുറത്തുകൊണ്ട് പോകാമെന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ഒന്നിലധികം കൗണ്ടറുകള്‍ തുറക്കുന്നതിനും തടസ്സമില്ലെന്നും ഹൈക്കോടതി. ഇത് അബ്കാരി നിയമങ്ങള്‍ക്ക് തടസമല്ലെന്നും കോടതി വ്യക്തമാക്കി.

നിലവിലെ ബാര്‍ ലൈസന്‍സ് പ്രകാരം ബാറില്‍ നിന്ന് വാങ്ങുന്ന മദ്യം പുറത്തു കൊണ്ടുപോകാന്‍ പാടില്ല. എന്നാല്‍ ബീയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് പ്രകാരം ഇതിന് തടസമില്ല. ഒരാള്‍ക്ക് 3.5 ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം. ഇതനുസരിച്ച് അഞ്ച് കുപ്പിവരെ ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാന്‍ കഴിയും.

നേരത്തെ, ബീയര്‍ പുറത്ത് കൊണ്ടുപോകുന്നതിനെതിരെയും അധിക കൌണ്ടറുകള്‍ തുറന്നതിനെതിരെയും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നടപടിയെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവോടെ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ബിയര്‍ പാലര്‍ലറുകള്‍ റെയ്ഡ് ചെയ്ത് സമീപകാലത്തെടുത്ത ഒട്ടുമിക്ക കേസുകളും തള്ളപ്പെടും.

ഇനി ബീയര്‍ പാര്‍ലറുകള്‍ക്ക് നല്‍കുന്ന എഫ്-11 ലൈസന്‍സില്‍ ഭേദഗതി വരുത്തിയാലെ ബിയര്‍ പാര്‍ലറുകളില്‍ നിന്ന് മദ്യം പുറത്ത് കൊണ്ടുപോകുന്നതും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നതും തടയാന്‍ സാധിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button