ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് ഗൗരവതരമായ സമീപനം ആണുള്ളതെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വീണ്ടും വാഗ്ദാനം ചെയ്ത് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ദക്ഷിണേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം കശ്മീരാണെന്നും ഷരീഫ് അഭിപ്രായപ്പെട്ടു. കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച വേണ്ടതെന്ന് പാകിസ്ഥാന് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും, ഇന്ത്യ സഹകരിക്കുന്നില്ലെന്നും ഷെരീഫ് ആരോപിച്ചു.
“കശ്മീര്‍ വിഷയം സമാധാനപരമായി പരിഹരിക്കണമെന്നാണ് പാകിസ്ഥാന്റെ ആഗ്രഹം. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റമില്ല. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഭീകരാക്രമണം നടന്ന് ആറ് മണിക്കൂറിനകം ഇന്ത്യ പാകിസ്ഥാനെതിരെ ആരോപണം ഉന്നയിച്ചു,” ഷരീഫ് പറഞ്ഞു.
ഉറി സൈനിക താവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം മോശമായതിന് പിന്നാലെയാണ് കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാന്റെ വാഗ്ദാനം.
Post Your Comments