KeralaNewsIndia

ആദിവാസി, പട്ടിക വിഭാഗങ്ങളെ ദ്രോഹിക്കുന്നതിലും ദളിത്‌ പീഡകരെ സഹായിക്കുന്നതിലും സിപിഎം ഒന്നാമത്; സി കെ ജാനു.

 

കോഴിക്കോട് :സംസ്ഥാനത്ത് ദളിത് പീഡകരെ സംരക്ഷിക്കുന്നതിലും ആദിവാസികളെയും പട്ടിക വിഭാഗങ്ങളെയും ദ്രോഹിക്കുന്നതിലും സിപിഎം ഒന്നാം സ്ഥാനത്തെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പഴ്സണ്‍ സി.കെ. ജാനു.”പരപ്പനങ്ങാടിയില്‍ പട്ടികജാതി കുടുംബത്തിന്റെ വീട്ടില്‍ ഓയില്‍ ഒഴിക്കുകയും കിണറ്റില്‍ രണ്ട് ചാക്ക് മുടി തള്ളുകയും ചെയ്തത് സിപിഎം പ്രവര്‍ത്തകരാണ്.

കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പട്ടികജാതിക്കാരുടെ കാവുകള്‍ ബലം പ്രയോഗിച്ച്‌ പിടിച്ചെടുക്കുന്നു. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല.”കേരളത്തില്‍ വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങളെപ്പറ്റി ധവളപത്രം തയാറാക്കി പൊതുജനങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുമെന്നും ജാനു പറഞ്ഞു.ദളിത് പീഡനങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ഡിസംബറില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തുമെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ കുന്നുംകൈയില്‍ വിനീഷിനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ താലിബാന്‍ മോഡലില്‍ കൊല ചെയ്തിട്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടില്ല.സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജാനു ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button