ന്യൂഡല്‍ഹി : യുവാവ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് മകള്‍ക്ക് ഡയപ്പര്‍ ആവശ്യപ്പെട്ടു. പ്രഭാകര്‍ എന്ന യുവാവാണ് ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ മകള്‍ക്കായി ഡയപ്പര്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. പക്ഷെ യുവാവിന്റെ നടപടിയില്‍ വിമര്‍ശനവുമായി നിരവധിപേര്‍ അതോടെ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയ വ്യാപകമായതോടെ ആര്‍ക്കും എന്തും ചോദിക്കാനുള്ള സ്ഥലമായി അത് മാറിയെന്നായിരുന്നു പലരുടേയും നിലപാട്. പ്രധനമന്ത്രിയുള്പ്പെടേയുള്ള മന്ത്രിമാരോട് നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇത്തരം നിസ്സാരകാര്യങ്ങള്‍ക്ക് ആ സൗകര്യം ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഈ സംഭവത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന അഭിപ്രായം.
എന്നാല്‍ റെയില്‍വേ അധികൃതര്‍ യുവാവിനോട് പിഎന്‍ആര്‍ നമ്പര്‍ തിരക്കി വിവരങ്ങള്‍ ശേഖരിച്ച് ഡയപ്പര്‍ എത്തിച്ചു കൊടുക്കുകയാണ് ചെയ്തത്. ഡയപ്പര്‍ ആവശ്യപ്പെട്ട് കൊണ്ട് റയില്‍വേ മന്ത്രിക്ക് ട്വീറ്റ് ലഭിക്കുന്നത് ഇതാദ്യമായിട്ടല്ല. ജനുവരിയില്‍ ദര്ബംഗഹൈദരാബാദ് എക്സപ്രസ്സിലെ ഒരു യാത്രക്കാനും സമാനമായ ട്വീറ്റ് നടത്തിയിരുന്നു. അപ്പോഴും ഡയപ്പര്‍ എത്തിച്ച് കൊടുത്ത റെയില്‍വേ അധികൃതരുടെ നടപടി ശ്രദ്ധേയമായിരുന്നു.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും ട്വിറ്ററിലൂടെ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഗൗരവത്തിലെടുക്കുന്നവരാണ്. വിദേശ രാജ്യത്ത് ഇന്ത്യക്കാര്‍ കുടുങ്ങിയ സംഭവം മുതല്‍ പല കാര്യങ്ങളിലും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ ഇടപെടല്‍ നടത്തിയിട്ടുണ്ട്. റെയില്‍വേയും പല സേവനങ്ങള്‍ക്കായും ട്വിറ്റര്‍ ഉള്‍പ്പെടേയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സേവനങ്ങളെ നിരുത്സാഹപ്പെടുത്താന്‍ പ്രഭാകറിന്റെ നടപടികള്‍ ഇടവരുത്തുമെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.
Post Your Comments