നാലു വയസ്സുകാരിയുടെ ചെവിയില്‍ നിന്നും നീക്കം ചെയ്തത് 80 പുഴുക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലെ എം ഐ ആശുപത്രിയിലാണ് രാധിക മാന്‍ഡ്ലോയി എന്ന നാലു വയസ്സുകാരിയുടെ ചെവിയില്‍ നിന്നാണ് പുഴുക്കളെ നീക്കം ചെയ്തത്. കുട്ടിയെ പരിശോധിച്ച ഇഎന്‍ടി ഡിപ്പാര്‍ട്ടുമെന്റിലെ മേധാവി ഡോ. രാജ്കുമാര് മുന്‍ഡ്ര ജീനസ് ക്രൈസോമ്യ എന്ന ഒരു സൂക്ഷ്മ ജീവിയുടെ 80 ഓളം മുട്ടകള്‍ ആ കുട്ടിയുടെ ചെവിയ്ക്കകത്തിരുന്നു വിരിഞ്ഞു പുഴുവായി മാറിയിരിയ്ക്കുന്നതായി കണ്ടെത്തി.
കുട്ടി ചെവി വേദനിക്കുന്നു എന്നു പറഞ്ഞെങ്കിലും മാതാപിതാക്കള്‍ ഇതു കുറച്ചു കഴിയുമ്പോള്‍ മാറും എന്നാണു പറഞ്ഞത്. ഒരാഴ്ചത്തെ വേദന സഹിച്ച ശേഷമാണ് കുട്ടി ആശുപത്രിയില്‍ എത്തുന്നത്. പൊതുവെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുമ്പോഴാണ് ഈ ജീവി കടന്നാക്രമിക്കുന്നത്. നമ്മുടെ കാതുകളും മൂക്കുകളുമൊക്കെ വായുസഞ്ചാരമുള്ള സ്ഥലങ്ങള്‍ ആയതിനാല്‍ ഈ ജീവി അവിടെ മുട്ടയിടുന്നു. ചെവി വേദനയുമായി ഇതിനുമുമ്പ് വന്നവരില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ഡോക്ടര്‍ പറയുന്നു. എന്നാല്‍ അവരിലൊക്കെ രണ്ടോ മൂന്നോ മുട്ടകളും പുഴുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയധികം പുഴുക്കളെ ചെവിയ്ക്കുള്ളില്‍ ഒന്നിച്ചു കാണുന്നത് ഇത് ആദ്യമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
90 മിനിറ്റു വീതമുള്ള രണ്ടു ശാസ്ത്രക്രിയകളിലൂടെയാണ് ചെവിയ്ക്കുള്ളില്‍ നിന്നും പുഴുക്കളെ പൂര്‍ണമായും നീക്കം ചെയ്തത്. ആദ്യ സെഷനില്‍ 70ഉം രണ്ടാമത്തെ സെഷനില്‍ 10ഉം പുഴുക്കളെയാണ് നീക്കം ചെയ്തത്. മനുഷ്യരില്‍ ചെവിയ്ക്കും തലച്ചോറിനുമിടയില്‍ വളരെ ചെറിയ ഒരു എല്ലാണുള്ളതെന്നും ചികില്‍സിച്ചില്ലായിരുന്നെങ്കില്‍ എല്ലു തുളച്ച് പുഴുക്കള്‍ തലച്ചോറിലെത്തുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
Post Your Comments