മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ മകനായ ടി. നവീനെ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സ്റ്റാന്റിംഗ് കൗണ്‍സലായി നിയമിച്ചത് പുറത്തു വന്നതോടെ മറ്റ് സിപിഎം നേതാക്കളോടൊപ്പം മുഖ്യമന്ത്രിയും ബന്ധുനിയമന വിവാദത്തിന്റെ കുരുക്കില്‍പ്പെട്ടു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് ടി. നവീന്‍ ഈ നിയമനം ലഭിച്ചത്.
എന്നാല്‍ പതിനാല് വര്‍ഷം ഹൈക്കോടതി അഭിഭാഷകനെന്ന നിലയില്‍ തനിക്ക് പ്രവര്‍ത്തി പരിചയമുണ്ടെന്ന അവകാശവാദവുമായി സംഭവം വിവാദമായതോടെ നവീന്‍ രംഗത്തെത്തി.
ഇതിനു പുറമേ താന്‍ ഡി.വൈ.എഫ്.ഐ ഹൈക്കോടതി യൂണിറ്റ് ട്രഷററും അഭിഭാഷക സംഘടനയായ ഐലുവിന്റെ അംഗവും ആണെന്നും നവീന്‍ പ്രമുഖ മലയാളചാനലിനോടുള്ള പ്രതികരണത്തില്‍ പറഞ്ഞു.
നവീന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ അഭിഭാഷകനായി ഉള്ള ചുമതലയും നല്‍കിയിട്ടുണ്ട്. വിവാദം ഉയര്‍ന്നതോടെ നവീന്‍ മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരിയുടെ മകനാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോഡിന്റെ ചുമതലയുള്ള ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പ്രതികരിച്ചു.
Post Your Comments