കണ്ണൂര്‍: ബന്ധുനിയമനം വിവാദമാകുകയും പികെ ശ്രീമതിയുടെ പരാമര്‍ശം പ്രതിപക്ഷവും ബിജെപിയും ഏറ്റെടുക്കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. ഒടുവില്‍ ശ്രീമതി ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് തടിതപ്പി. മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ എടുത്തത് പാര്‍ട്ടിയുടെ അനുമതിയോടെയാണെന്ന് 10 വര്‍ഷത്തിനുശേഷമാണ് ശ്രീമതി വ്യക്തമാക്കിയത്. ഇത് സിപിഎമ്മിനെ ഒന്നു ഉലച്ചു എന്നു തന്നെ പറയാം.
പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന മരുമകളുടെ പദവി ഉയര്‍ത്തിയത് തെറ്റായിരുന്നു എന്നാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുമതിയോടെയാണ് നിയമിച്ചത്. പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവയ്പിക്കുകയും ചെയ്തു. ശ്രീമതിയുടെ ഫേസ്ബുക്ക് പോസറ്റ് കോണ്‍ഗ്രസും ബിജെപിയും പിന്നീട് ഏറ്റുപിടിക്കുകയായിരുന്നു.
കാര്യങ്ങള്‍ കൈവിട്ടുപോയതോടെയാണ് ശ്രീമതി പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്. സമാനമായ പലസംഭവങ്ങള്‍ ഉണ്ടായിട്ടും അന്ന് മാധ്യമങ്ങള്‍ തന്നെ മാത്രമാണ് കുറ്റപ്പെടുത്തിയതെന്ന് ശ്രീമതി പറയുന്നുണ്ട്. അപ്പോഴെല്ലാം മൗനം പാലിച്ചത് പാര്‍ട്ടിക്ക് പോറലേല്‍ക്കാതിരിക്കാന്‍ വേണ്ടിയായിരുന്നുവെന്നും ശ്രീമതി വിശദീകരിച്ചു.
കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ആരോപിക്കുന്നതുപോലെ തന്റെ മരുമകള്‍ പെന്ഷന് വാങ്ങുകയോ പെന്ഷന് അപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments